കാര്യമായിട്ട് ഒന്നും പറ്റിയില്ല', ആരാധകര്‍ക്ക് നന്ദി അറിയിച്ച് ടോവിനോ

കോഴിക്കോട്:സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് തീപൊള്ളലേറ്റ നടന്‍ ടോവിനോ തോമസ് തനിക്ക് കാര്യമായി പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്ന വിവരം ആരാധകരെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ടോവിനോ ഈ വിവരം തന്റെ ആരാധകരു മായി പങ്കുവെച്ചത്. 'സ്‌നേഹാ  ന്വേഷണങ്ങള്‍ക്ക് നന്ദി, ആരു ടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല. താ ങ്ക്യൂ ആള്‍!!'. ഇങ്ങനെയായിരുന്നു ടോവിനോയുടെ പോസ്റ്റ്. തങ്ങളുടെ പ്രാര്‍ത്ഥന കൂടെയുള്ളപ്പോള്‍ ടോവിനോ 'ഇച്ചായന്' ഒന്നും സംഭവി ക്കില്ല എന്നാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ പറയു ന്നത്. സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന 'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തി ന്റെ ഷൂട്ടിങിനിടെയാണ് ടോവിനോയ്ക്ക് പരിക്ക് സംഭവിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ടോവി നോയുടെ ശരീരത്തില്‍ തീ പടരുകയായിരുന്നു. ഇതിന്റെ വീഡി യോ പുറത്ത് വന്നിട്ടുണ്ട്. യുദ്ധരംഗം എന്ന് തോന്നാവുന്ന സീനില്‍ കൈയില്‍ തോക്കും പിടിച്ച് തീക്കിടയില്‍ നില്‍ക്കുന്ന ടോവിനോ യെ ആണ് കാണുന്നത്.പിറകില്‍ തീ പടര്‍ന്ന് പിടിക്കുമ്പോള്‍ ടോ വിനോ പരിഭ്രാന്തനാകുന്നതും വീഡിയോയില്‍ കാണാം. സാന്ദ്ര തോ മസ് തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. 'സിനിമയോടുള്ള അഭിനിവേശത്തില്‍ ഈ മനുഷ്യനെ തടുക്കാനാവില്ല' എന്നും സാന്ദ്ര വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നു.ഡ്യൂപ്പിനെ ഒഴിവാക്കിയാണ് ടോവിനോ ഈ രംഗത്തിലഭിനയിക്കാന്‍ തയാറായത്.സ്വപ്‌നേഷ് കെ. നായരാണ് 'എടക്കാട് ബറ്റാലിയന്‍ 06' സംവിധാനം ചെയ്യുന്നത്. 'തീവണ്ടി'ക്ക് ശേഷം വീണ്ടും സംയുകത മേനോനും ടോവിനോയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍