ഉറുഗ്വെ-ജപ്പാന്‍ പോരാട്ടം സമനിലയില്‍

പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഉറുഗ്വെജപ്പാന്‍ പോരാട്ടം സമനിലയില്‍. കോജി മിയോഷിയുടെ ഇരട്ട ഗോളിലാണ് ജപ്പാന്‍ ശക്തരായ ഉറുഗ്വെ സമനിലയില്‍ തളച്ചത്. മത്സരത്തിന്റെ തുടക്കത്തിലെ തന്നെ ജപ്പാന്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 25ാം മിനിറ്റില്‍ മിയോഷി ഉറുഗ്വെയെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോള്‍ നേടി. എന്നാല്‍ അധികസമയം ജപ്പാനു ലീഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല. സൂപ്പര്‍ താരം ലൂയിസ് സുവാരസിലുടെ (32) ഉറുഗ്വെ സമനില ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയിലെ 59ാം മിനിറ്റില്‍ മിയോഷി വീണ്ടും ജപ്പാന്റെ ലീഡ് ഉയര്‍ത്തി. എന്നാല്‍ ഏഴ് മിനിറ്റിനുശേഷം ഉറഗ്വെയുടെ ജോസ് ജിമിനെസിലൂടെ തിരിച്ചടിച്ചു. പിന്നീട് ഇരുടീമുകളും തന്ത്രങ്ങല്‍ മാറ്റി പയറ്റിയിട്ടും വിജയഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്താണ് ഉറുഗ്വെ. രണ്ടാം സ്ഥാനത്ത് ചിലെയാണ്. ജപ്പാന്‍ മൂന്നാം സ്ഥാനത്താണ്. ഇക്വഡോറാണ് നാലാം സ്ഥാനത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍