കൊച്ചി മെട്രോയും നോര്‍ക്ക റൂട്ട്‌സും കൈക്കോര്‍ക്കുന്നു

കൊച്ചി:വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയുമായി കൊച്ചിന്‍ മെട്രോയുമായി നോര്‍ക്ക റൂട്ട്‌സും കൈക്കോര്‍ക്കുന്നു. മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് നിരവധി സംരംഭ സാധ്യതകളാണ് ഇതിലൂടെ തെളിയുന്നത്. 
വിവിധ വാണിജ്യ സംരംഭങ്ങളിലേക്കാണ് പ്രവാസി നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്റര്‍, ഓഫീസ് സൗകര്യങ്ങള്‍, റീട്ടെയില്‍ ഷോപ്പ്, കോഫി ഷോപ്പ്, ഐസ്‌ക്രീം പാര്‍ലര്‍, മറ്റ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങള്‍ക്കുള്ള സൗകര്യമാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടുള്ളത്. നോര്‍ക്ക റൂട്ട്‌സുമായി കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉണ്ടാക്കിയ ധാരണ പ്രകാരം നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള സംരംഭങ്ങളില്‍ പ്രവാസികള്‍ക്ക് നിലവിലുള്ള വാടകയില്‍ 25 ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ഏഴ് മുതല്‍ പത്ത് വര്‍ഷക്കാലത്തേക്കാണ് കരാര്‍ കാലാവധി. ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ ആരംഭിച്ച ബിസിനസ്സ് ഫെസിലിറ്റേഷന്‍ വിഭാഗം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍