കൊച്ചി: ഡച്ച് ഡിഫന്‍ഡര്‍ ജിയാനി സൂയിവെര്ലോണുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറില്‍ ഒപ്പിട്ടു. നെതര്‍ലാന്റിലെ റൊട്ടര്‍ഡാം സ്വദേശിയായ സൂയിവെര്ലോണ് ഫുട്ബാള്‍ കരിയര്‍ ആരംഭിക്കുന്നത് ഫെയെനൂര്‍ഡ് ക്ലബ്ബിന്റെ യുവ ടീമിലാണ്. 2004 ല്‍ ഫെയെനൂര്‍ഡ് സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. പ്രീമിയര്‍ ലീഗിലും ലലീഗയിലും മല്ലോര്ക്കയ്ക് വേണ്ടി കളിച്ചു. പിന്നീട് ഡച്ച് ഫുട്ബാളിലേക്കു തിരികെയെത്തി.കള്‍ച്ചറല്‍ ലിയോനിസ്സയ്ക് വേണ്ടി രണ്ടു സീസണുകളില്‍ കുപ്പായമണിഞ്ഞു.നെതര്‍ലാന്‍ഡ് അണ്ടര്‍ 19 യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോള് ടീമംഗമായിരുന്നു. 2018ല്‍ ഡല്‍ഹി ഡൈനോമോസിന്റെ താരമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തി. ഹോളണ്ട്, ഇംഗ്ലണ്ട്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ കളിച്ചു പരിചയസമ്പന്നനായ സുയിവിര്ലോണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക് മുതല്‍ കൂട്ടാണെന്ന് കോച്ച് എല്‍ക്കോ ഷറ്റോറി പറഞ്ഞു.
0 അഭിപ്രായങ്ങള്‍