ടോവിനൊയുടെ പള്ളിച്ചട്ടമ്പി

 യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ക്വീനിനു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പള്ളിച്ചട്ടമ്പി എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനായി എത്തുന്നത് ടോവിനൊ തോമസാണ്. സിനിമയുടെ ഔദ്യോഗീക പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സുരേഷ് ബാബുവാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍