വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി; ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പുനലൂരിലെ നിരത്തുവിഭാഗത്തിലെ വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കണമെന്നും നിര്‍ഭയമായി ജോലിചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി ജി.സുധാകരന്‍ പോലീസ് വകുപ്പ് മേധാവിയോട് അഭ്യര്‍ത്ഥിച്ചു. പുനലൂര്‍ നിരത്തു ഉപവിഭാഗത്തിനു കീഴില്‍ നടന്നുവരുന്ന കിഫ്ബി പ്രവൃത്തിയായ മെതുവിന്‍ മേല്‍കുന്നിക്കോട് തടിക്കാട് പൊലിക്കോട് റോഡിന്റെ പ്രവൃത്തികളാണ് ചില സാമൂഹ്യ ദ്രോഹികള്‍ സ്ഥിരമായി തടസപ്പെടുത്തുന്നത്. റോഡ് വികസനത്തിനായി കൈയേറ്റം ഒഴിപ്പിക്കുമ്പോള്‍ തന്നെ സര്‍വെയറെ ചീത്ത വിളിക്കുകയും, സര്‍വെകല്ലുകള്‍ പിഴുതുമാറ്റുകയുമുണ്ടായി. പോലീസ് കാവലിലാണ് സര്‍വെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വധഭീഷണി അടക്കമുള്ള ഭീഷണികള്‍ വനിതാ എഞ്ചിനീയര്‍മാര്‍ക്കെതിരെ ഉണ്ടെ ന്നുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ പോലീസ് നടപടികളുണ്ട ാകുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍