കീര്‍ത്തി സുരേഷ് നാഗ ചൈതന്യയുടെ നായികയാകുന്നു

കീര്‍ത്തി സുരേഷ് നാഗ ചൈതന്യയുടെ നായികയാകുന്നു. ബംഗാര്‍ രാജു എന്ന തെലുങ്ക് സിനിമയില്‍ കീര്‍ത്തി നാഗ ചൈതന്യയുടെ നായികയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
സൊക്ഷഡേ ചിന്നി നയന എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. കല്യാണ്‍ കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗീകമായി സ്ഥിരീകരണമുണ്ടായിട്ടില്ല. അന്നപൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുനയാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍