ഹജ്ജിന് മുന്നോടിയായി കഅ്ബയില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി
മക്ക: ഹജ്ജിനോടനുബന്ധിച്ച് കഅ്ബയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു, സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കഅ്ബയുടെ പുതിയ പണികള്‍ പുരോഗമിക്കുന്നത്. കഅ്ബക്ക് അകത്തെ മാര്‍ബിള്‍ മാറ്റലും ലീക്ക് പ്രൂഫിങുമാണ് പ്രധാന ജോലികള്‍.
കഅ്ബയുടെ മട്ടുപാവില്‍ വാട്ടര്‍ പ്രൂഫിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപെടുതുക, കഅ്ബക്ക് അകത്ത് പാകിയ മാര്‍ബിള്‍ കല്ലുകള്‍ മാറ്റി പുതിയ കല്ലുകള്‍ സ്ഥപിക്കുക തുടങ്ങി വിവിധ നടന്നുവരുന്നത്. 
കഅ്ബയെ പ്രദിക്ഷണ ചെയുന്നതിനോ മറ്റു ആരാധനാ കര്‍മങ്ങള്‍ക്കോ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടില്ല, ഹറം കാര്യാലയവുമായി സഹകരിച്ച് ധനകാര്യ മന്ത്രാലയമാണ് ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും. ന്യൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മികച്ച നിലവാരത്തിലാണ് പ്രവര്‍ത്തികള്‍. അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍