ആംബുലന്‍സില്‍ മദ്യക്കടത്ത്; യുപിയിലെ

മഥുരയില്‍ 1.1 കോടിയുടെ വ്യാജമദ്യം പിടിച്ചുമഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി 1.1 കോടി രൂപയുടെ വ്യാജമദ്യം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് എട്ട് അന്യസംസ്ഥാന മദ്യക്കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സ് ഉള്‍പ്പെടെ വ്യത്യസ്ത വാഹനങ്ങളിലാണ് ഇവര്‍ മദ്യം കടത്താന്‍ ശ്രമിച്ചത്. മഥുരയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹനപരിശോധനയില്‍ 16 മണിക്കൂറിനിടെയാണ് 1.1 കോടി രൂപയുടെ വ്യാജമദ്യം പിടികൂടിയത്. കോസി കലാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോത്ബാനില്‍ പരിശോധനയ്ക്കിടെ 1,198 പെട്ടികളിലായി 50 ലക്ഷം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ച എസ്‌യുവി, ട്രക്ക്, ആംബുലന്‍സ്, കാര്‍ എന്നിവയും പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം ഷെര്‍ഗഡില്‍ ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ മദ്യം പിടികൂടി. 950 ബാഗുകളിലായാണ് മദ്യം ഒളിപ്പിച്ചിരുന്നത്. യമുന എക്‌സ്പ്രസ്‌വേയില്‍ ട്രക്കില്‍ കടത്തുകയായിരുന്ന 350 പെട്ടികളിലായി 20 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍