പ്രിയ വാര്യര്‍ ഗായികയാകുന്നു പ്രിയ വാര്യര്‍ ഗായികയാകുന്നു.

രജിഷ വിജയന്‍ നായികയാകുന്ന ഫൈനല്‍സിലൂടെയാണ് പ്രിയ ഗായികയുടെ കുപ്പായമണിയുന്നത്. കൈലാസ് മേനോന്‍ ഈണം നല്‍കുന്ന ഗാനത്തിന് കൈലാസ് മേനോനൊപ്പമാണ് പ്രിയ പാട്ടുപാടുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ, സിനിമയിലെ ഒറ്റ ഗാനത്തിലൂടെയാണ് പ്രശസ്തയാകുന്നത്. ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് ആണ് പ്രിയയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. പി.ആര്‍. അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. സൈക്ലിസ്റ്റായ ആലിസ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ രജിഷ അവതരിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍