ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമാകുന്നു; പ്രതിഷേധം ശക്തമാക്കി ഡി.എം.കെ

ചെന്നൈ: ജലക്ഷാമം പരിഹരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കുന്നു. കേരളത്തില്‍ നിന്ന് എത്തിയ്ക്കാമെന്ന് പറഞ്ഞ വെള്ളം വേണ്ടെന്ന് പറഞ്ഞത്. അഴിമതി നടത്താന്‍ സാധ്യതയില്ലാത്തത് കൊണ്ടാണെന്ന് എം.കെ.സ്റ്റാലിന്‍ ആരോപിച്ചു.
ചെപ്പോക്കിലായിരുന്നു ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ പങ്കെടുത്ത പ്രതിഷേധം. തമിഴ്‌നാടിന്റെ ദുരവസ്ഥ കണ്ടറിഞ്ഞാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുപത് ലക്ഷം ലിറ്റര്‍ ജലം ട്രെയിന്‍ മാര്‍ഗം എത്തിച്ചു നല്‍കാമെന്ന് അറിയിച്ചത്. എന്നാല്‍, മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇത് നിരസിച്ചു. പകരം ജോലാര്‍പോട്ടയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിനായി 65 കോടി രൂപയും വകയിരുത്തി. അഴിമതി നടത്താന്‍ വേണ്ടി മാത്രമാണിത്.കടല്‍ജലം ശുദ്ധീകരിയ്ക്കുന്ന പദ്ധതികള്‍ ആരംഭിയ്ക്കുകയാണ് ശാശ്വത പരിഹാരം. എന്നാല്‍ ഇതിന് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നില്ല. നിമ്മേലി, പേരൂര്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ കരാറായിരുന്നെങ്കിലും ഇതുവരെ തുടര്‍നടപടികളുണ്ടായില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍