മണ്ണിടിച്ചില്‍ ഭീഷണിയില്‍ താമരശ്ശേരി ചുരം

താമരശ്ശേരി:മഴക്കാലമായതോടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് താമരശ്ശേരി ചുരം. കഴിഞ്ഞ ദിവസം ചുരം ഒമ്പതാം വളവിന് താഴെ മണ്ണിടിച്ചില്‍ ഉണ്ടായി. മറ്റിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ചുരത്തിലെ ഒമ്പതാം വളവില്‍ വലിയ രീതിയില്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും മഴയുടെ തുടക്കത്തില്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇടിഞ്ഞ് വീഴാറായ നിലയില്‍ പാറകല്ലുകളും മരങ്ങളും തൂങ്ങി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ മറ്റിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മഴ കനത്താല്‍ ഈ മണ്ണും കല്ലുമെല്ലാം റോഡിലെത്തും.അഴുക്കു ചാലുകള്‍ കൃത്യസമയത്ത് വൃത്തിയാക്കാത്തതും മഴക്കാലത്ത് ചുരത്തിന് ഭീഷണിയാണ്. കഴിഞ്ഞ തവണ അഴുക്കുചാലടഞ്ഞതിനെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് റോഡ് തന്നെ ഒലിച്ചുപോയിരുന്നു. ഇതിനായി ഉടന്‍ തന്നെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍