യോഗ മതപരമായ ചടങ്ങല്ല, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു':യോഗ ദിനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗ ഒരു മതപരമായ ചടങ്ങല്ലെന്നും, യോഗയെ കുറച്ച് ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പരിശീലന രീതികള്‍ക്കൊന്നും മതവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗാഭ്യാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടനച്ചടങ്ങില്‍ 'സമ്പൂര്‍ണ്ണ യോഗ കേരളം' ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. യോഗയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇടപഴഞ്ഞി ആര്‍.ഡി.ആര്‍ ആഡിറ്റോറിയത്തില്‍ ബി.ജെ.പി നേതാവ് രാം മാധവ് യോഗാഭ്യാസം നയിച്ചു. ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലാണ് പാലക്കാട് നടന്ന യോഗാഭ്യാസത്തിന് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് പലയിടങ്ങളിലായി മന്ത്രിമാരും മറ്റ് പ്രമുഖരും യോഗാഭ്യാസത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍