കോഹ്‌ലി ബൗളിംഗിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു; ലോകകപ്പില്‍ ഇന്ത്യക്ക് ഒരു ബൗളര്‍ കൂടി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നെറ്റ്‌സില്‍ ബൗളിംഗ് പരിശീലനത്തില്‍ ഏറെ നേരം ചെലവഴിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സതാംപ്ടണില്‍ നടന്ന പരിശീലനത്തിലാണ് കോഹ്‌ലി തന്റെ ബൗളിംഗ് മികവ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. സാധാരണ ഗതിയില്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം മാത്രം നടത്താറുള്ള കോഹ്‌ലി ബൗളിംഗിനും സമയം ചെലവഴിച്ചത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഓഫ് കട്ടറുകളായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രധാനമായും പരീക്ഷിച്ചത്. ബാറ്റിംഗില്‍ വിവിധ റിക്കാര്‍ഡുകള്‍ പിന്നിടുന്ന കോഹ്‌ലിക്ക് ഇതുവരെ ബൗളിംഗില്‍ മികവ് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇന്ത്യക്കു വേണ്ടി കളിച്ച 227 ഏകദിന മത്സരങ്ങളില്‍ 48 എണ്ണത്തില്‍ മാത്രമാണ് കോഹ്‌ലി പന്തെറിഞ്ഞത്. ഇതില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ നെറ്റ്‌സില്‍ ബൗളിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യക്ക് മറ്റൊരു ബൗളിംഗ് സാധ്യതകൂടി ലഭിച്ചെന്നും, ഇത് ഇന്ത്യയുടെ ആറാം ബൗളിംഗ് ഓാപ്ഷനാണെന്നുമാണ് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍