ന്യൂഡല്‍ഹി: ഗതാഗത രംഗത്ത് അടിമുടി പരിഷ്കാരം എന്ന അവകാശവാദവുമായി മോദി സര്‍ക്കാര്‍ രണ്ടാം വട്ടവും പാര്‍ലമെന്റില്‍ എത്തിക്കുന്ന മോട്ടോര്‍ വാഹന ഭേദഗതി നിയമ ബില്ലില്‍ അടിമുടി പിഴയോട് പിഴ. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ് നിയമം കൊണ്ടുവരുന്നത്. പിഴയുടെ തുകകള്‍ കുത്തനെ ഉയര്‍ത്തി.പുതുക്കിയ ഈ ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞതിനാല്‍ റദ്ദായി. ഇപ്പോള്‍ വീണ്ടും ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്ട്രേഷന് റദ്ദാക്കും. വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍.അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം. അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
0 അഭിപ്രായങ്ങള്‍