ആന്ധ്രാ ഗവര്‍ണര്‍: അഭ്യൂഹം തള്ളി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്നെ ഗവര്‍ണറായി നിയമിച്ചെന്ന വാര്‍ത്ത സത്യമല്ലെന്ന് സുഷമ ട്വീറ്റ് ചെയ്തു. 
ആന്ധ്രാ ഗവര്‍ണറാകുന്ന സുഷമ സ്വരാജിന് ആശംസയെന്ന കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ ട്വീറ്റാണ് ഇതുസംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്കു വഴിവച്ചത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ കേന്ദ്രമന്ത്രി ട്വീറ്റ് പിന്‍വലിച്ചിരുന്നു. ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം എന്‍ഐഎ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം, ആന്ധ്രാ ഗവര്‍ണറായി സുഷമ സ്വരാജിനെ നിയമിച്ചുകൊണ്ട് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ ഇഎസ്എല്‍ നരസിംഹനാണ് ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍. തെലുങ്കാന സംസ്ഥാനത്തിന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുഷമ അക്കാരണത്താല്‍ മന്ത്രിസഭയില്‍ നിന്നും ഒഴിവാകുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍