എസ്പി മോശമായി പെരുമാറിയതിന് തെളിവുണ്ടോ!! മായാവതിയോട് അസം ഖാന്‍

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി (എസ്പി) മോശമായി പെരുമാറിയെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് എസ്പി നേതാവ് അസം ഖാന്‍ രംഗത്ത്. എസ്പിബിഎസ്പി സഖ്യം പരസ്പരം ഉടന്പടിയോടെയാണ് രൂപം നല്‍കിയതെന്നും അസം ഖാന്‍ പറഞ്ഞു. എന്നാല്‍ മായാവതിക്ക് ഒറ്റയ്ക്ക് മത്സരിക്കണമെങ്കില്‍ തങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ഗുണദോഷങ്ങളെ കുറിച്ച് ആലോചിച്ച ശേഷമാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്പി മോശമായി പെരുമാറിയെന്നാണ് മായാവതിയുടെ ആരോപണം. അതിന് തെളിവുണ്ടോ എന്നും അസം ഖാന്‍ ചോദിച്ചു. മായാവതി അത്തരമൊരു പൊള്ളയായ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്ന് അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കിയ മായാവതി നേരത്തെ രംഗത്തെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍