ആറ് എംപിമാരില്‍ മൂന്നുപേര്‍ പസ്വാന്റെ ബന്ധുക്കള്‍; ബിഹാറില്‍ എല്‍ജെപി പിളര്‍ന്നു

പാറ്റ്‌ന: കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു. മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിയില്‍നിന്നു പുറത്തുപോയി പുതിയ പാര്‍ട്ടിക്കു രൂപംനല്‍കി. ലോക് ജനശക്തി പാര്‍ട്ടി (സെക്യുലര്‍)എന്നാണ് ഇതിന്റെ പേര്.പസ്വാന്‍ പാര്‍ട്ടിയില്‍ കുടുംബവാഴ്ച നടത്തുന്നു എന്നാരോപിച്ചാണ് പിളര്‍പ്പ്. പാസ്വാന് തന്റെ കുടുംബാംഗങ്ങളെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതിനുമാത്രമേ താത്പര്യമുള്ളൂവെന്നു ശര്‍മ ആരോപിച്ചു. നൂറു കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിഹാറില്‍ തനിക്കൊപ്പമുണ്ടെന്ന് ശര്‍മ അവകാശപ്പെട്ടു.എന്‍ഡിഎയിലെ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ജെപി ബിഹാറില്‍ മത്സരിച്ച ആറുമണ്ഡലത്തിലും ജയിച്ചിരുന്നു. ഇതിലൊരാള്‍ പാസ്വാന്റെ മകനും രണ്ടുപേര്‍ സഹോദരന്‍മാരുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍