നായകനായി 'നാനോ കാര്‍'; ഗൗതമിന്റെ രഥം ചിത്രീകരണം ആരംഭിച്ചു

താരങ്ങളില്‍ നിന്നും മാറി സിനിമയില്‍ നായകനായി 'നാനോ കാര്‍' വരുന്നു. ഗൗതമിന്റെ രഥം എന്ന ചിത്രത്തിലാണ് നായകനായി നാനോ കാര്‍ വരുന്നത്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. നീരജ് മാധവന്‍ നായകന്‍ ആവുന്ന ചിത്രത്തില്‍ പുണ്യ എലിസബത്ത് നായികാ വേഷം കൈകാര്യം ചെയ്യും. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ശര്‍മയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍