ജനവിശ്വാസമാര്‍ജിച്ച് മുന്നോട്ടു പോകാന്‍ പോലീസ് സേനയ്ക്കാകണം: മന്ത്രി

കരുനാഗപ്പള്ളി: വര്‍ഗീയതയുടെ മറവില്‍ ജനങ്ങളെ ചേരിതിരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് ജന വിശ്വാസമാര്‍ജിച്ച് മുന്നോട്ടു പോകാന്‍ പോലീസ് സേനയ്ക്കാകണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളാ പോലീസ് അസോസിയേഷന്‍ (കൊല്ലം സിറ്റി) ജില്ലാ സമ്മേളനം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു മന്ത്രി ശബരിമല ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ പോലീസ് നടത്തിയ ജാഗ്രത സ്തുത്യര്‍ഹമായിരുന്നു. ക്രമസമാധാന പാലനം വലിയ വെല്ലുവിളിയായി ഏറ്റെടുത്ത് പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും പോലീസ് കാട്ടിയ ജാഗ്രത അഭിനന്ദനാര്‍ഹമാണ്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാനും കഴിയണം. പോലീസ് സേനയില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ അസോസിയേഷന് വലിയ ഉത്തരവാദിത്തമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. കെ പി എ ജില്ലാ പ്രസിഡന്റ് എസ് അജിത് കുമാര്‍ അധ്യക്ഷനായി. പി ജി അനില്‍കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ജിജു സി നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എസ് ഷഹീര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ വി അരുണ്‍രാജ്, സിഐ പ്രദീപ്കുമാര്‍, കെ പി എ സംസ്ഥാന ട്രഷറര്‍ എസ് ഷൈജു, കെ പി ഒ എ ജില്ലാ സെക്രട്ടറി എം സി പ്രശാന്തന്‍, വി പി ബിജു, കെ ഐ മാര്‍ട്ടിന്‍, ബി എസ് സനോജ്, ജെ തമ്പാന്‍, എസ് ആര്‍ ഷിനോദാസ്, എസ് അശോകന്‍, കെ ലത, എ വേണുകുട്ടന്‍ സി വിമല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയോഗത്തില്‍ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍