ട്രെയിനുകളില്‍ ഇനി കുലുക്കമില്ലാത്ത യാത്ര; ആദ്യഘട്ടത്തില്‍ രാജധാനിയിലും ശതാബ്ദിയിലും

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കോച്ചുകള്‍ക്കൊപ്പം പുതിയ കപ്ലറുകളും ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഇനി കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
പുതിയരീതിയിലുള്ള കപ്ലര്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്ന എല്‍.എച്ച്.ബി. കോച്ചുകളാണ് സുഖകരമായ യാത്രയ്ക്ക് സഹായകമേകുന്നത്. കോച്ചുകള്‍ക്കിടയിലെ വിടവ് കുറയുന്നതും കുലുക്കം കുറയ്ക്കാന്‍ സഹായിക്കും. ആദ്യഘട്ടത്തില്‍ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.നിലവില്‍ ഇത്തരത്തിലുള്ള കപ്ലറുകള്‍ ഘടിപ്പിച്ച 12000ലേറെ എല്‍.എച്ച്.ബി. കോച്ചുകള്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 5000 ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ ഘടിപ്പിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ശേഷം രാജ്യത്തെ മുഴുവന്‍ ട്രെയിനുകളിലും ഇത്തരം കോച്ചുകള്‍ ഘടിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍