ഡല്‍ഹിയിലെ 'രാഷ്ട്രീയ സമിതി സ്ഥലി'ല്‍ ബി.ജെ.പി പണികഴിപ്പിച്ചിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇനി താമസിക്കാന്‍ പോകുന്നത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ് താമസിച്ചിരുന്ന വീട്ടില്‍. ഡല്‍ഹിയിലെ മേനോന്‍ മാര്‍ഗിലുള്ള വാജ്‌പേയിയുടെ വീടാകും അമിത് ഷായുടെ ഔദ്യോഗിക വസതിയാകുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2004ല്‍ ഭരണത്തില്‍ നിന്നും ബി.ജെ.പി പുറത്താക്കപ്പെട്ട അന്ന് മുതല്‍ നീണ്ട 14 വര്‍ഷങ്ങള്‍ വാജ്‌പേയിയും കുടുംബവും ഈ വീട്ടിലാണ് കഴിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലെ വാജ്‌പേയിയുടെ മരണശേഷം നവംബറില്‍ കുടുംബം ഈ വീട്ടില്‍ നിന്നും താമസം മാറി. അമിത് ഷാ ഈ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും, വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും, ഇതിനെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.ബി.ജെ.പിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച അമിത് ഷാ, ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇപ്പോള്‍ താമസിക്കുന്നത് , 11 അക്ബര്‍ റോഡിലെ വസതിയിലാണ്.2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ബി.ജെ.പി നേതാക്കള്‍ താമസിച്ചിരുന്ന വീടുകള്‍ സ്മാരകങ്ങള്‍ ആക്കി മാറ്റാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 'സൈദാവ് അടല്‍' എന്ന് പേരിട്ട ഒരു സ്മാരകം വാജ്‌പേയ്ക്കായി ഡല്‍ഹിയിലെ 'രാഷ്ട്രീയ സമിതി സ്ഥലി'ല്‍ ബി.ജെ.പി പണികഴിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍