കേരള കോണ്‍. പാരമ്പര്യം അംഗീകരിക്കാന്‍ തയാറാകണം: പി.ജെ. ജോസഫ്

പത്തനംതിട്ട : കെ. എം. മാണി ചോരയും നീരും നല്‍കി വളര്‍ ത്തിയ കേരള കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാന്‍ ജോസ് കെ. മാണി തയാറല്ലെന്നു പി.ജെ. ജോസഫ്. പത്തനം തിട്ട യില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍മാറാട്ടം നടത്തി യാണ് ജോസ് കെ. മാണി ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരള കോണ്‍ ഗ്രസിന്റെ ഭരണഘടന അനുസരിച്ച് ചെയര്‍മാന്റെ അസാന്നി ധ്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് പകരം ചുമതല. പാര്‍ട്ടിയുടെ 25 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ ഇല്ലാത്ത അധികാ രമുപയോ ഗിച്ച് ആള്‍മാറാട്ടം നടത്തി വിളിച്ചു ചേര്‍ത്ത ഒരു ആള്‍ക്കൂട്ടം മാത്രമാണ് കോട്ടയത്തു നടന്ന പൊതുയോഗം. പാര്‍ലമെ ന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം കൈക്കൊള്ളു കയും പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അനുവാദം വാങ്ങുകയും ചെയ്യുന്നതാണ് കെ. എം. മാണിയുടെ കാലം മുതല്‍ക്കേ കേരള കോണ്‍ഗ്രസ് പിന്തുടരുന്ന കീഴ്‌വക്കം. ജോസ് കെ. മാണി സമവായ സാധ്യതകള്‍ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. പത്തനം തിട്ടയില്‍ നടന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യോഗം ജില്ലാ പ്രസിഡന്റായി വിക്ടര്‍ ടി. തോമസിനെ തെരഞ്ഞെടുത്തു. നേരത്തെ മാണി ഗ്രൂപ്പിലായിരുന്ന വിക്ടര്‍ ടി. തോമസിനെ മാറ്റി എന്‍.എം. രാജുവിനെ കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റാക്കിയതു സമീപകാലത്താണ്. സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ കേരള വനിതാ കോണ്‍ഗ്രസ് എം സംസ്ഥാന നേതൃയോഗം തൊടുപുഴയില്‍ ചേര്‍ന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനും ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിനും യോഗം പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കം വേദനാജനകമാണെന്നു യോഗം പറഞ്ഞു. ഓഫീസ് ജനറല്‍ സെക്രട്ടറി ശാന്തമ്മ വര്‍ഗീസ്, ഡോ. ലിസി ജോസ്, ഡോ. മേഴ്‌സി ജോണ്‍, എല്‍സി രാജു, മറിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍