എച്ച്.എന്‍.എല്‍ ഏറ്റെടുക്കും: മന്ത്രി ജയരാജന്‍

തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പരി ശോ ധിക്കുകയാണെന്നും ഇതിന്റെ ഭാഗ മായി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പി ക്കാന്‍ റിയാബിനോട് ആവശ്യപ്പെ ട്ടിട്ടു ണ്ടെന്നും മന്ത്‌റി ഇ.പി ജയരാജന്‍ നിയമ സഭയില്‍ അറിയിച്ചു.കേന്ദ്ര പൊതുമേ ഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ സബ്‌സിഡിയറി യൂ ണിറ്റായ കോട്ടയം എച്ച്.എന്‍.എല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാനം വി യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഭൂമിയിലുള്ള അവകാശം കേന്ദ്രസര്‍ക്കാരിനെയും എച്ച്.പി.സിഎല്ലിനെയും അറിയിച്ചിട്ടുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകാത്ത സാഹചര്യത്തില്‍ എച്ച്. എന്‍. എല്ലിന്റെ ആസ്തി ഒരു രൂപ നിരക്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് കത്തയച്ചിരുന്നു. ഇതിനിടെ ഹോള്‍ഡിംഗ് കമ്പനിയായ എച്ച്.പി.സി.എല്ലിന്റെ ലിക്യുഡേഷന്‍ ഉത്തരവ് നാഷണല്‍ ലാ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി) പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരും എന്‍.സി.എല്‍.ടി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതില്‍ സംസ്ഥാനം കക്ഷി അല്ലാത്തതിനാല്‍ അപേക്ഷ പരിഗണിക്കാതെ ഒഫിഷ്യല്‍ ലിക്വിഡേറ്ററെ നിയമിച്ചു. ഇത് ഏറ്റെടുക്കല്‍ നടപടിക്ക് തിരിച്ചടിയായി. എങ്കിലും ഔദ്യോഗിക ലിക്വിഡേറ്ററെ സമീപിച്ചോ കോടതി മുഖാന്തിരമോ എച്ച്.എന്‍.എല്ലിനെ ലിക്‌വിഡേഷനില്‍ നിന്ന് ഒഴിവാക്കി സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള നടപടികളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍