സിവില്‍സ്‌റ്റേഷനിലെ എസ്ബിഐ എടിഎം നിലച്ചിട്ട് ഒരുമാസം

കോഴിക്കോട്: സിവില്‍ സ്‌റ്റേഷനിലെ എസ്ബിഐ എടിഎം ഒരു മാസമായി പരിധിക്ക് പുറത്ത്. സര്‍ക്കാര്‍ ജീവനക്കാരും പരിസരവാസികളും കളക്ടറേറ്റില്‍ എത്തുന്നവരും ആശ്രയിക്കുന്ന എടിഎമ്മാണ് ഒരു മാസമായി പ്രവര്‍ത്തിക്കാതിരിക്കുന്നത്. എടിഎം പ്രവര്‍ത്തിക്കാത്തത് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതരെ പലരും ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സിവില്‍സ്‌റ്റേഷനിലെ ജീവനക്കാര്‍ കളക്ടര്‍ മുമ്പാകെ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ കാരണമാണ് എടിഎം പ്രവര്‍ത്തിക്കാത്തതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ എടിഎമ്മിന് പുറത്ത് മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍