കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ടു, മോസ്‌കോയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക്

ന്യൂഡല്‍ഹി: എം.ബി.ബി.എസ് വിദ്യാര്‍ ത്ഥികള്‍ ഉള്‍പ്പെടെ റഷ്യയിലെ മോസ്‌ കോ ഷെരേം അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ കുടുങ്ങിയ 25ഓളം ഇന്ത്യക്കാ രില്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവര്‍ ഇന്ത്യയിലേക്ക് യാത്രതിരിച്ചു. അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉടന്‍ കേരള ത്തിലേക്ക് തിരിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ടതോടെയാണിത്. വിമാനത്താവളത്തില്‍ കുടുങ്ങിയ വര്‍ക്കു ള്ള മറ്റുസൗകര്യങ്ങള്‍ എംബസി ഏര്‍പ്പെടു ത്തി യിട്ടുണ്ട്. രാവിലെ വിമാനത്താ വള ത്തിലെത്തി ലഗേജുകള്‍ കയറ്റിവിട്ട ശേ ഷം വിമാനത്തില്‍ കയറാന്‍ അനുവദിച്ചി രുന്നില്ലെന്നും ലഗേജുകള്‍ നഷ്ടമായ തങ്ങളോട് വേറെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണ് വിമാന കമ്പനി നിര്‍ദ്ദേശിച്ചതെന്നും യാത്രക്കാര്‍ പറയുന്നു. എന്നാല്‍, ഇവര്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാലാണ് ഇത്തരം നടപടിയെടുത്തതെന്നാണ് വിമാന അധികൃതരുടെ ഭാഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍