ലോകകപ്പ് കഴിയും വരെ രവി ശാസ്ത്രി തുടരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയുടേയും സഹപരിശീലകരുടെയും കരാര്‍ കാലാവധി 45 ദിവസത്തേക്കുകൂടി നീട്ടി. യുകെയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് അവസാനിക്കുന്നതോടെ ഇവരുടെ കരാര്‍ അവസാനിക്കുമായിരുന്നു. എന്നാല്‍, സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ആണ് കരാര്‍ കാലാവധി 45 ദിവസത്തേക്കു കൂടി നീട്ടിയത്. ലോകകപ്പിനു പിന്നാലെ പുതിയ പരിശീലകനായുള്ള മുഖാമുഖം നടത്തുമെന്നും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുശേഷം പുതിയ പരിശീലകന്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്. പ്രധാന പരിശീലകനു പുറമേ സഹ പരിശീലകര്‍ക്കുവേണ്ടിയും മുഖാമുഖം നടക്കും. രവി ശാസ്ത്രിക്ക് പുറമേ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍. ശ്രീധര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘം.2017ല്‍ അനില്‍ കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചതിനു പിന്നാലെയായിരുന്നു രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി മടങ്ങിയെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍