യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി 
വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ നികുതി വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 
ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 
അമേരിക്കയുടെ 29 ഉല്‍പ്പന്നങ്ങള്‍ക്കാണ് അധിക നികുതി ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചത്. ബദാം, വാള്‍നട്ട്, പയറ് വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയ അമേരിക്കന്‍ നീക്കത്തിനു മറുപടിയായാണ് ഈ തീരുമാനം. 
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തിയിരിക്കെയാണ് ട്രംപിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പോംപിയോ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍