ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ നിര്‍മ്മല സീതാരാമനും

ലണ്ടന്‍: ''യു.കെ ഇന്ത്യ റിലേഷന്‍സി'ന്റെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ആദ്യ നൂറില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും. 
ഇന്ത്യയിലെ ഏറ്റവും ശക്തയായ സ്ത്രീ എന്നതും ഉഭയകക്ഷി ബന്ധങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നതുമാണ് പട്ടികയില്‍ നിര്‍മ്മലയ്ക്ക് ഇടം നല്‍കിയത്. ലണ്ടനിലെ ഹൗസ് ഒഫ് പാര്‍ലമെന്റില്‍ ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് പട്ടിക പുറത്ത് വിട്ടത്. നിര്‍മ്മലയെ കൂടാകെ, ബ്രിട്ടന്റെ പ്രതിരോധ സ്റ്റേറ്റ് സെക്രട്ടറി പെന്നി മൊര്‍ഡോണ്ട്, യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാം എന്നിവരുടെ പേരും പട്ടികയിലുണ്ട്. രാഷ്ട്രീയം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം (സുസ്ഥിരത) എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബ്രിട്ടന്‍ പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരായ പ്രീതി പട്ടേല്‍, ബരോനസ് സാന്‍ഡി വര്‍മ്മ എന്നിവരും സംവിധായിക ഗുരീന്ദര്‍ ഛദ്ദ തുടങ്ങിയവരും പട്ടികയിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍