ജോണി ആന്റണിയുടെ ചിത്രത്തില്‍ ബിജുമേനോനും ഷെയ്ന്‍ നിഗമും

ബിജു മേനോനും യുവതാരം ഷെയ്ന്‍ നിഗമും ഒന്നിക്കുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഡാനിയേല്‍ കേള്‍ക്കുന്നുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഈ പുതിയ താരസംഗമം. മീശമാധവന്റെ നിര്‍മ്മാതാക്കളിലൊരാളായ സുധീഷും രക്ഷാധികാരി ബൈജുവിന്റെ നിര്‍മ്മാതാക്കളിലൊരാളായ അലക്‌സും ബിനുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും. നവാഗതനായ അനില്‍ലാല്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിവരികയാണ്.മധുനീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: വിദ്യാസാഗര്‍. എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം. മമ്മൂട്ടിയോടൊപ്പം ഗാനഗന്ധര്‍വനിലും മോഹന്‍ലാലിനോടൊപ്പം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലും അഭിനയിച്ച് വരികയാണ് ജോണി ആന്റണി ഇപ്പോള്‍. പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന സച്ചി ചിത്രം അയ്യപ്പനും കോശിയിലും ജോണി ആന്റണി അഭിനയിക്കുന്നുണ്ട്. ജയറാം നായകനായി അഭിനയിച്ച മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറാണ് ജോണി ആന്റണി അഭിനയിച്ച് ഒടുവില്‍ റിലീസായ ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍