രാജിക്കൊരുങ്ങിയെന്നോ.., ഞാനോ..! വാര്‍ത്തകള്‍ തള്ളി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതി കളില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേ ധിച്ച് രാജി വയ്ക്കാനൊരുങ്ങി എന്ന വാര്‍ത്തകള്‍ തള്ളി രാജ്‌നാഥ് സിംഗ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാ നമില്ലെന്ന് രാജ്‌നാഥ് സിംഗിന്റെ ഓഫീസ് അറിയിച്ചു. രണ്ടാമത് അധികാരത്തില്‍ വന്നശേഷം പുതുതായി അഞ്ചു കാബിനറ്റ് സമിതികളാണ് മോദി പ്രഖ്യാപിച്ചത്. നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ മോദിയും അമിത്ഷായും മാത്രമാണുള്ളത്. ഇതിനു പുറമേ എട്ടു കാബിനറ്റ് സമിതികളിലും അമിത് ഷാ ഉണ്ട്. രണ്ടു കാബിനറ്റ് സമിതികളുടെ അധ്യക്ഷനുമാണ്. ഇതിനുപിന്നാലെയാണ് തന്നെ തഴഞ്ഞെന്ന് ആരോപിച്ചു മന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിംഗ് രംഗത്തെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു സമിതികളില്‍ മാത്രം ഉള്‍പ്പെടുത്തി അവഗണിച്ചതി നെതിരേയായിരുന്നു പ്രതിഷേധം.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴു സമിതികളില്‍ ഉള്‍പ്പെട്ടപ്പോള്‍ രാജ്‌നാഥ് സിംഗ് രണ്ടു സമിതികളില്‍ മാത്രമാണു വന്നത്. സാമ്പത്തിക കാര്യ സമിതിയിലും സുരക്ഷാകാര്യങ്ങള്‍ക്കുള്ള സമിതിയിലുമാണ് രാജ്‌നാഥ് സിംഗ് വന്നത്. ഇദ്ദേഹം പ്രതിഷേധിച്ചതോടെ ആറു സമിതികളില്‍ അംഗമാക്കിയെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍