ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ എത്തി

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നാടന്‍ തോക്ക് കൈയിലേന്തി നാടന്‍ കോഴിയെയും കൈയില്‍പ്പിടിച്ച് നടന്നു വരുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നവാഗതരായ ജിബി, ജോജു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹണി റോസാണ് സിനിമയിലെ നായിക. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ധിഖ് തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍