ടെലിവിഷന്‍ ചാനലുകളിലെ കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം; പുതിയ സര്‍ക്കുലര്‍ പുറത്ത്

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളിലെ കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യത്തില്‍ ടിവി ചാനലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സിനിമയിലെ മുതിര്‍ന്നവരുടെ നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് കണ്ടെത്തിയതെന്നും നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് അവരെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷ പ്രയോഗിക്കുകയോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതിനൊപ്പം പ്രായത്തിനതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനം സൃഷ്ടിക്കുന്നതായും ഈ പ്രവണത നല്ലതല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ടെലിവിഷന്‍ ചാനലുകളിലെ കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം; പുതിയ സര്‍ക്കുലര്‍ പുറത്ത്‌കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസിങ് കോഡ്‌സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് താക്കീതു നല്‍കുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍