പ്രതിഫലത്തിലും മുമ്പന്‍ കോഹ്‌ലി

 മുംബൈ: ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കാരില്‍ ഒന്നാമന്‍ വിരാട് കോഹ്‌ലി. ഫോബ്‌സിന്റെ പട്ടികയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഒന്നാമതെത്തിയത്. അതേസമയം, ലോകത്തില്‍ 100ാം സ്ഥാനത്താണ് കോഹ്‌ലി. അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയാണ് ലോക ഒന്നാം നമ്പറില്‍. വിരമിച്ച ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെയ് വെതറിന്റെ സ്ഥാനമാണ് ഇപ്പോള്‍ മെസി അലങ്കരിക്കുന്നത്. 880 കോടി രൂപയാണ് മെസിയുടെ വരുമാനം. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (756 കോടി രൂപ) രണ്ടാം സ്ഥാനത്ത്. ബ്രസീല്‍ ഫുട്‌ബോളര്‍ നെയ്മര്‍ ആണ് (728 കോടി രൂപ) മൂന്നാമത്. കഴിഞ്ഞ വര്‍ഷം മെയ് വെതര്‍ (1976 കോടി രൂപ), മെസി, റൊണാള്‍ഡോ, കോണര്‍ മക് ഗ്രിഗോര്‍, നെയ്മര്‍ എന്നിവരായിരുന്നു യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.കഴിഞ്ഞ വര്‍ഷം 83ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍