വിമാനത്താവള മാതൃകയില്‍ പരിഷ്‌കാരം വരുന്നു റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാവാതിലുകളില്‍ കൂടി മാത്രം പ്രവേശനം,

 ന്യൂഡല്‍ഹി: യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ കണ ക്കിലെടുത്ത് രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്‌കാരത്തിന് നീക്കം. റെയില്‍വെ സ്റ്റേഷനു കള്‍ എല്ലാ ഭാഗത്തു നിന്നും അടയ്ക്കാനും സുരക്ഷാ വാതി ലുകളില്‍ കൂടി മാത്രം പ്രവേശ നം നല്‍കാനുമാണ് തീരുമാനം. പ്രവേശന കവാടത്തിലെ സ്‌കാ നിംഗ് മെഷീനുകള്‍ ഇതിനായി പരിഷ്‌കരിക്കും. സുരക്ഷയ്ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയ റെയി ല്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ കമാന്‍ഡോകളെ നിയോഗിക്കാന്‍ ഉദ്ദേശമുണ്ട്.ഇതിനായി 114.18 കോടിയാണ് ഇതുവരെ സ!ര്‍ക്കാര്‍ അനുവദിച്ചത്. പ്രധാന സ്റ്റേഷനുകളിലെല്ലാമായി ആകെ 3000 കിലോമീറ്റര്‍ നീളമുള്ള ചുറ്റുമതില്‍ ഇതിനായി പണിയും. സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രധാന്യം നല്‍കിയാണ് ഈ തീരുമാനങ്ങളെന്ന് ആ!ര്‍.പി.എഫ് ഡയറക്ട!ര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഡല്‍ഹിയിലും മുംബയിലും ഉള്ള പ്രധാന സ്റ്റേഷനുകള്‍ ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍