വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി വരുന്നു

മുംബൈ: ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സാപ്പിന്റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്പനി. വാട്‌സാപ്പിന്റെ എഫ്എക്യു പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. നിയന്ത്രണം മറികടന്ന് ഒരേസമയം ഒരുപാട്‌പേര്‍ക്ക് മെസേജ് അയയ്ക്കുക, വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് വാട്‌സാപ്പിന്റെ പുതിയ നീക്കം. ഈ വര്‍ഷം ഡിസംബര്‍ ഏഴു മുതലാണ് നിയമലംഘകര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്നും വാട്‌സാപ്പ് അറിയിച്ചു. വ്യാജ വാര്‍ത്ത തടയാന്‍ ഒരേസമയം ഒരുപാടുപേര്‍ക്ക് മേസേജ് അയയ്ക്കുന്നതിന് നിയന്ത്രണം വാട്‌സാപ് കൊണ്ടുവന്നെങ്കിലും അതുമറികടന്ന് പല ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സന്ദേശങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍