വീടിന്റെ ടെറസില്‍ യുവാവ് വെടിയേറ്റുമരിച്ചനിലയില്‍

പോത്താനിക്കാട്: സുഹൃത്തിന്റെ വീടിന്റെ ടെറസില്‍ യുവാവ് വെടിയേറ്റുമരിച്ചനിലയില്‍. പുളിന്താനം മാനിക്കപ്പീടിക കുഴിപ്പി ള്ളില്‍ പ്രസാദ് (46) ആണ് മരിച്ചത്. സുഹൃത്ത് കാട്ടുചിറയില്‍ സജീവിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ നെറ്റിയിലും,താടയിലും വെടിയേറ്റ അടയാളങ്ങളുണ്ട്. സമീപത്ത് എയര്‍ഗണ്‍ തല്ലിത്തകര്‍ത്തിട്ട നിലയിലും കാണപ്പെട്ടു. മലര്‍ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. ലുങ്കിയും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. സജിവിന്റെ വീടിന്റെ പുറമെ നിന്നുമാണ് റൂഫ് മേഞ്ഞ ടെറസിലേക്കുള്ള സ്റ്റെപ്പ്. രണ്ട് വെടിയേറ്റ അടയാളങ്ങള്‍ കണ്ടെത്തിയതും തോക്ക് തല്ലിത്തകര്‍ത്തനിലയില്‍ കണ്ടെത്തി യതും ദുരുഹതകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കല്‍പ്പണിക്കാരനായ പ്രസാദ് നാളുകളായി മറ്റ് ജോലികള്‍ക്കു പോകാതെ പലതരം ബിസിനസ് ചെയ്യുന്ന സജീവിനൊപ്പം സഹായിയായി പ്രവര്‍ത്തി ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം സജീവും പ്രസാദും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. രാത്രി ഒമ്പതോടെ പ്രസാദിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടതാ യാണ് സജീവ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. രാത്രിയില്‍ ടെറസിന്റെ മുകളില്‍നിന്നും ശബ്ദം കേട്ടതായി സജിവിന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം ഭര്‍ത്താവ് മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നതിനാലാണ് വിളിച്ചുണര്‍ത്തി നോക്കാ ത്ത തെന്നും അവര്‍ പറഞ്ഞു. പോത്താനിക്കാട് സിഐ ജി. സുരേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു. വീട്ടുടമ സജീവ് പോലീസ് നിരീക്ഷണത്തിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍