സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറയുന്നു

 റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പിഴ ഉയര്‍ത്തിയതിനുശേഷമാണ് റോഡപകടങ്ങളില്‍ കുറവ് വന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.2017ല്‍ 3,65,000 വാഹനാപകടങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് മൂന്നു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തിലും ഈ കാലയളവില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍