യുവാക്കളുടെ സര്‍ഗാത്മകതയ്ക്ക് ഊന്നല്‍ നല്‍കണം: എ.എം. ആരിഫ്

ആലപ്പുഴ: യുവാക്കളാണ് രാജ്യത്തിന്റെ സമ്പത്ത് വഴി തെറ്റാതെ നേര്‍വഴിയിലേക്ക് നയിക്കുന്നതും സാമൂഹ്യ സാംസ്‌കാരിക കായിക കലാ മേഖലക്ക് നേതൃത്വം നല്‍കുന്നതെന്നും നിയുക്ത എംപി എ.എം ആരിഫ് അഭിപ്രായപ്പെട്ടു. നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് ഇന്ത്യന്‍ യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എ.റസാക്ക് അധ്യക്ഷത വഹിച്ചു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് സൗബിന്‍ ഷാഹിറിനെ എ.എം ആരിഫ് ഉപഹാരം നല്‍കി ആദരിച്ചു.പരിശീലകര്‍ തയാറാക്കിയ വിവിധ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബീന കൊച്ചുബാവ, നെഹ്‌റു യുവജന കേന്ദ്രം ജില്ലാ കോഓര്‍ഡിനേറ്റര്‍ അലി സാബിര്‍, ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ.നാസര്‍, ഇ. ഫാസില്‍, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ വിവേക് ശശിധരന്‍, പ്രോഗ്രാം ഓഫീസര്‍ എസ്.ശ്രീവിദ്യ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ന്‍.എസ്ബിസി യറക്ടര്‍.എ.ആര്‍.ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍