ജനാധിപത്യം തോറ്റെന്ന പ്രസ്താവന നിര്‍ഭാഗ്യകരം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സംഖ്യകക്ഷികളും നേടിയവിജയം അംഗീകരിച്ച് രാജ്യ പുരോഗതിക്ക് വേണ്ടി ഒന്നിച്ചു നീങ്ങാന്‍ പ്രതിപക്ഷം തയ്യാറാവണമെന്ന് രാജ്യസഭയില്‍ നന്ദ്ര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ബി.ജെ.പിയും സഖ്യകക്ഷികളും ജയിച്ചപ്പോള്‍ ഇന്ത്യയും ജനാധിപത്യവും തോറ്റെന്ന ചില നേതാക്കളുടെ പ്രസ്താവന നിര്‍ഭാഗ്യകരമായി. അവര്‍ വോട്ടര്‍മാരുടെ ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. തങ്ങളുടെ ജയം ഇന്ത്യയുടെ ജയമെന്നാണോ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ കരുതുന്നത്. ഇന്ത്യയും കോണ്‍ഗ്രസും ഒന്നാണോ. ഒരിക്കലുമല്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ മാനിക്കണം. വയനാട്ടില്‍ ഇന്ത്യ പരാജയപ്പെട്ടോ റായ് ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ പരാജയപ്പെട്ടോഅമേതിയില്‍ എന്താണ് സംഭവിച്ചത്. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒരുസീറ്റുപോലും ജയിച്ചില്ല. 'മുഖത്തെ ചേറു കളയാതെ കണ്ണാടി മാത്രം തുടച്ച് തെറ്റുകള്‍ തുടരുന്നു എന്നര്‍ത്ഥമുള്ള കവിതയും മോദി ചൊല്ലി.എല്ലാ പാര്‍ട്ടികള്‍ക്കും രാജ്യത്ത് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കും. വിജയത്തെ കൈകാര്യം ചെയ്യാനും തോല്‍വിയെ അംഗീകരിക്കാനും കഴിയാത്തതാണ് കോണ്‍ഗ്രസിന്റെ കുഴപ്പം. കോണ്‍ഗ്രസ് ജയിച്ച മൂന്നുസംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ എന്താണ് കേള്‍ക്കുന്നത്. മാദ്ധ്യമങ്ങളാണ് ബി.ജെ.പിയെ ജയിപ്പിച്ചതെന്ന വാദം കേട്ട് താന്‍ ആശ്ചര്യപ്പെട്ടു. കേരളത്തിലുംതമിഴ്‌നാട്ടിലും മാദ്ധ്യമങ്ങളാണോ തിരഞ്ഞെടുപ്പ് ജയം സമ്മാനിച്ചത്.ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ക്രഡിറ്റ് മോദിക്ക് കിട്ടുമെന്ന് ചിന്തിച്ച് ഒഴിഞ്ഞു മാറരുത്. അതിന്റെ ക്രഡിറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിക്ക് ലഭിച്ചു കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ പുതിയ പദ്ധതികളാകും. എംപി ഫണ്ടു വഴി രാജ്യത്തെ 226 ജില്ലകളില്‍ലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കും.എതിര്‍പ്പ് സാങ്കേതിക വിദ്യയോട്വോട്ടിംഗ് യന്ത്രങ്ങളെ സംശയിക്കുന്നവര്‍ സാങ്കേതിക വിദ്യയെയാണ് വെല്ലുവിളിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച 1950കളില്‍ ബൂത്തു പിടിത്തവും അക്രമവും പതിവായിരുന്നു. ഇപ്പോഴത്തെ വാര്‍ത്ത വോട്ടിംഗ് ശതമാനത്തെ സംബന്ധിച്ചാണ്. വോട്ടിംഗ് യന്ത്രം കൊണ്ടുവന്നതും തിരഞ്ഞെടുപ്പുകള്‍ ജയിച്ചതും കോണ്‍ഗ്രസാണ്. നിയമസഭകളിലും രാജ്യസഭയിലും ജയിച്ചപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങളെ സംശയിച്ചില്ല. രണ്ടു സീറ്റുമാത്രമുള്ള അവസ്ഥയില്‍ നിന്നാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒളിച്ചോടരുത്. . പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍