മക്കള്‍ സെല്‍വന്‍ ഇന്‍ 'മാര്‍ക്കോണി മത്തായി'

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ കന്നി മലയാളം ചിത്രം മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതിക്കൊപ്പം, ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആത്മീയയാണ് നായികയായി എത്തുന്നത്. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി. ജയറാമിനുമൊപ്പം ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍