സംസ്ഥാനത്ത് ബാങ്കിംഗ് മേഖല പരിവര്‍ത്തനത്തിന്റെ ഘട്ടത്തില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ആലപ്പുഴ: സംസ്ഥാനത്ത് ബാങ്കിം ഗ് മേഖല പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആല പ്പു ഴ അര്‍ബന്‍ ബാങ്കിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ ഹിക്കുകയായിരുന്നു മന്ത്രി. പു തി യ കാലഘട്ടത്തില്‍ നിരവധി വെല്ലുവിളികളാണ് ബാങ്കിംഗ് മേഖല നേരിടുന്നത്. കേരള ബാങ്ക് ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്തെ ബാങ്കിംഗ് മേഖല ശാക്തീകരിക്കാന്‍ കേരള ബാങ്ക് കൂടിയേ തീരൂ എന്നും അദേഹം പറഞ്ഞു. സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.എസ്.ഹരിദാസ് അധ്യക്ഷത വഹിച്ചു. മന്ത്രി ടി.എം.തോമസ് ഐസക്ക്, നിയുക്ത എംപി. എ,എം.ആരിഫ്, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ആര്‍.അനില്‍കുമാര്‍, ദീപ്തി അജയകുമാര്‍, പി.പി.ഗീത, സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.കെ.സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറിയാന്‍ കുരുവിള സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.സോമന്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍