കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

കൊച്ചി: കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ. ബൈജു നാഥ്, അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.സി/എസ്.ടി അട്രോസിറ്റീസ് കോടതി, മണ്ണാര്‍ക്കാട്(പ്രസിഡന്റ് ); വി. പി.എം. സുരേഷ് ബാബു, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, തൃശ്ശൂര്‍ (വൈസ് പ്രസിഡന്റ് ); വി.വിനിത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, എറണാകുളം (സെക്രട്ടറി); എസ്.ഷംനാദ്, മുന്‍സിഫ് മജിസ്‌ട്രേറ്റ്, എറണാകുളം (ജോയിന്റ് സെക്രട്ടറി); കെ. രാജേഷ്, സബ് ജഡ്ജി, തലശ്ശേരി (ട്രഷറര്‍); കെ. ടി.നിസാര്‍ അഹമ്മദ്, അഡീഷണല്‍ ജില്ലാ ജഡ്ജി, ഇരിങ്ങാലക്കുട; റ്റി.മധുസൂദനന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി, തിരൂര്‍; കെന്നത്ത് ജോര്‍ജ്, അഡീഷണല്‍ ജില്ലാ ജഡ്ജി, മാവേലിക്കര; എം.പി.ഷിബു, പ്രിന്‍സിപ്പാള്‍ സബ് ജഡ്ജി, എറണാകുളം; സി.ഉബൈദുള്ള, മുന്‍സിഫ് മജിസ്‌ട്രേറ്റ്, ദേവികുളം; എം.ജി. രാകേഷ്, മുന്‍സിഫ് മജിസ്‌ട്രേറ്റ്, നെയ്യാറ്റിന്‍കര (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍