വിമാനക്കൊള്ള; വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു

 ന്യൂഡല്‍ഹി: പരിശീലന വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി യുമായി ബന്ധപ്പെട്ട് വ്യോമസേന, പ്രതിരോധവകുപ്പ് ഉദ്യോഗ സ്ഥര്‍ക്കെതിരെയും ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി ക്കെതിരെയും സബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. യുപിഎ സര്‍ക്കാ രിന്റെ കാലത്ത് വ്യോമസേനയ്ക്ക് 4,000 കോടിയുടെ പരിശീലന വിമാനങ്ങള്‍ വാങ്ങിയ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വിസ് നിര്‍മാണക്കമ്പിനിയായ പിലാതസ് എയര്‍ക്രാഫ്റ്റ് ലിമിറ്റഡിനെതിരെയും കേസെടു ത്തിട്ടുണ്ട്. ഇടപാടില്‍ 339 കോടിയുടെ വരെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. ഭണ്ഡാരിയുടെയും മറ്റു പ്രതികളുടേ യും ഓഫീസുകളിലും വസതികളിലും സിബിഐ റെയ്ഡ് നടത്തി. പരിശോധനയില്‍ സുപ്രധാന രേഖകള്‍ കണ്ടെടുത്തതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഭണ്ഡാരിക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി അടുപ്പമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലണ്ടനില്‍ റോബര്‍ട്ട് വാദ്രയുടെ ബിനാമിയായി വീട് വാങ്ങിയെന്ന ആരോപണത്തിലും ഭണ്ഡാരി അന്വേഷണം നേരിടുന്നുണ്ട്. വ്യോമസേനയുടെ ഭാഗമാകുന്നതിനു മുമ്പ് കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനാണ് സ്വിസ് വിമാനം ഉപയോഗിച്ചിരുന്നത്. തദ്ദേശിയമായി നിര്‍മിച്ച എച്ച്ടിപി32 പരാജയമായതോടെയാണ് പുതിയ വിമാനം വാങ്ങാന്‍ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍