വിമാന നിരക്ക് വര്‍ധന: കേരളത്തോടുള്ള വിവേചനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്സവ സീസണില്‍ വിദേശത്തുനിന്നുള്ള വിമാന നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാന നിരക്ക് വര്‍ധനയില്‍ കേന്ദ്രം ഇടപെടാത്തത് കേരളത്തോടുള്ള വിവേചനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 
നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ എട്ട് ശതമാനം കുറവ് നല്‍കാമെന്ന് ഒമാന്‍ എയര്‍വേസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍