ശിഖര്‍ ധവാന്‍ അംബാസഡര്‍

കൊച്ചി: പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയായ വി സ്റ്റാറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ നിയോഗിച്ചു. വി സ്റ്റാര്‍ മെന്‍സ് വെയര്‍ ഫാഷന്‍ ശ്രേണിയുടെ പ്രചാരണപ്രവര്‍ത്തങ്ങള്‍ക്കാണു നിയോഗിച്ചിരിക്കുന്നത്. വി സ്റ്റാറിന്റെ യാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശിഖര്‍ ധവാനും പ്രതികരിച്ചു. മികവും പുതുമയും തേടിയുള്ള വി സ്റ്റാറിന്റെ പ്രയാണത്തില്‍ ശിഖര്‍ ധവാനുമായി കൈകൊര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വി സ്റ്റാര്‍ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. വി ഗാര്‍ഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി, വി സ്റ്റാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഏബ്രഹാം തരിയന്‍, ബിസിനസ് ഹെഡ് മനോജ് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍