സിപിഐ ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിയാന്‍ തയാറെന്ന് സുധാകര്‍

ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എസ്. സുധാകര്‍ റെഡ്ഡി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത മാസം ചേരുന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അടുത്ത ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗം ബിനോയ് വിശ്വത്തെ കേരള ഘടകം സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചേക്കുമെന്നാണു വിവരം. അതുല്‍ കുമാര്‍ അജ്ഞാന്‍, അമര്‍ജിത് കൗര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് രണ്ടു പേര്‍. കേരള ഘടകത്തിന്റെ നിലപാട് തന്നെയാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും തുടരുന്ന സുധാകര്‍ റെഡ്ഡിക്ക് 2021 ഏപ്രില്‍ വരെ കാലാവധിയുണ്ട്. രണ്ടു വര്‍ഷം കൂടി സുധാകര്‍ റെഡി തന്നെ തുടരുകയും വര്‍ക്കിംഗ് സെക്രട്ടറിയെ നിയോഗിച്ച് പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യുകയെന്ന ഫോര്‍മുലയും പരിഗണനയിലുണ്ട്. സുധാകര്‍ റെഡ്ഡി കഴിഞ്ഞാല്‍ ഡി. രാജയാണ് ദേശീയ നേതൃത്വത്തിലെ മുതിര്‍ന്ന അംഗം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായുള്ള രാജയുടെ ബന്ധവും അനുകൂല ഘടകമാണ്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി, ദേശീയ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇരു യോഗങ്ങളും സുധാകര്‍ റെഡ്ഡിയോട് തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശങ്ങള്‍ മൂലം തന്റെ ചുമതല കൃത്യമായി നിറവേറ്റാന്‍ സാധിക്കുന്നില്ലെന്നു ചൂണ്ടികാട്ടി അദ്ദേഹം തീരുമാനത്തില്‍ ഉറച്ചു നിന്നു. അടുത്ത മാസം ചേരുന്ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍