ഷൂട്ടിംഗിനിടെ അനുഷ്‌ക്ക ഷെട്ടിക്ക് പരിക്ക്

സിനിമ ഷൂട്ടിംഗിനിടെ അനുഷ്‌ക്ക ഷെട്ടിക്ക് പരിക്ക്. ചിരഞ്ജീവി നായകനാകുന്ന സെയ് നരസിംഹ റെഡ്ഡിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സുരേന്ദര്‍ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനുഷ്‌ക്കയുടെ കാല് ഒടിഞ്ഞെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. സ്വാതന്ത്ര സമരസേനാനിയായ നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാം ചരണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍