നേതാവാക്കിയത് പാര്‍ട്ടി; അത് മറക്കരുതെന്ന് ബിപ്ലവ് കുമാര്‍ ദേവ്

അഗര്‍ത്തല: ത്രിപുരയില്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി സുദീപ് റോയ് ബര്‍മയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. നേതാക്കന്‍മാര്‍ സംഘടനയെ മറക്കരുതെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു. സംഘടനയാണ് നേതാക്കന്‍മാരെ തെരഞ്ഞെടുക്കുന്നത്. അത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സുദീപ് റോയിയുടെ കാര്യത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ തൃപ്തിയില്ലായിരുന്നുവെന്നും ബിപ്ലവ് കുമാര്‍ പറഞ്ഞു. താന്‍ പാര്‍ട്ടിയുടെ ഭാഗമായതിനാലാണ് നേതാവാക്കാന്‍ സാധിച്ചത്. നാല് വര്‍ഷം മുന്‍പ് തന്നെ എല്ലാവര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് തന്നെ എല്ലാവര്‍ക്കും അറിയാം. അതിനു കാരണം പാര്‍ട്ടിയാണ്. പാര്‍ട്ടിയാണ് തന്നെ നേതാവായി തെരഞ്ഞെടുത്തതും ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചതും. അതിനാല്‍ പാര്‍ട്ടിയെയോ സംഘടനയെയോ മറക്കരുതെന്നും ബിപ്ലവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് സുദീപ് റോയ് ബര്‍മയെ മന്ത്രി സ്ഥാനത്തുനിന്നും നീക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍