കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടലില്‍ രക്ഷപ്പെട്ടത് നാല് പെണ്‍കുട്ടികള്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ദുബായ്: ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ദുബായിലെ ഡാന്‍സ് ബാറിലെത്തിച്ച കോയമ്പത്തൂര്‍ സ്വദേശികളായ നാല് പെണ്‍കുട്ടികള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലില്‍ രക്ഷപ്പെട്ടു. 
മന്ത്രിയുടെ നിര്‍ദേശപ്രകാരം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചത്.
ദുബായിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ഏജന്റ് പെണ്‍കുട്ടികളെ ദുബായിലെത്തിച്ചത്. 
ശേഷം ഇവരെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. രാത്രിയായപ്പോള്‍ നിര്‍ബന്ധിച്ച് ബാറിലെത്തിച്ചു. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഇവര്‍ നാട്ടിലെ അകന്ന ബന്ധുവിന് ഫോണില്‍ സന്ദേശം അയച്ചു. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകനായ ജി. കാശിനാഥന്‍ വഴിയാണ് മന്ത്രി ഈ വിവരം അറിയുന്നത്. 
ഉടന്‍ തന്നെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ വിളിച്ച് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍